Malayalam lyrics

വിഷ്ണുപഞ്ചമി സന്ധ്യയിൽ ഞാൻ

കൃഷ്ണപ്രിയദളം ചൂടിയിരുന്നു

വനശ്രീ പുഷ്പരഥത്തിൽ എഴുന്നള്ളും

വൃന്ദാവനത്തിലെ പ്രിയ നന്ദനാ .. കൃഷ്ണാ......

(വിഷ്ണുപഞ്ചമി)

ഗിരിജാഞ്ജനം കൊണ്ട് കണ്ണെഴുതി

ഗിരിധര ക്ഷേത്രത്തിൽ പോയിരുന്നു

ദശാവതാര കഥ കേട്ടിരിക്കാൻ

ദശമി വിളക്കിനു പോയിരുന്നു....

(വിഷ്ണുപഞ്ചമി)

മകരപൂർണ്ണിമ മാനത്തൊരുക്കിയ

കളഭ കലശാട്ടം കണ്ടിരുന്നു

പ്രിയദർശനാ നിൻ ഹൃദയപൂജക്കായി

പുഷ്പതുലാഭാരം വയ്ക്കുന്നു ഞാൻ

(വിഷ്ണുപഞ്ചമി)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ഏ പി ഗോപാലന്‍

ഗായകര്‍: പി വി പ്രീത

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song