Malayalam lyrics

വിഷാദ ഗീതം പാടിയുറങ്ങിയ

വിപഞ്ചികേ മണി വിപഞ്ചികേ

വസന്തമല്ലീയണവൂ സ്വപ്ന-

സ്വരങ്ങളിനിയുമുണർത്തൂ

(വിഷാദ ഗീതം...)

നിലാവു പോലും നിന്നു ചിരിപ്പു

നിശാ സുമങ്ങൾ വിടർന്നൂ

അഗാധ നീലിമയഴകണിയിക്കും

അബ്ധി തരംഗമുണർന്നൂ

(വിഷാദ ഗീതം...)

മറഞ്ഞ നാളിൻ പുളകവുമായി

വരുന്നു വീണ്ടും കാലം

മലർക്കിനാവിൻ മധുരവുമായി

വിരുന്നൊരുക്കും കാലം

(വിഷാദ ഗീതം...)

Song information

സംഗീതം: ലഭ്യമല്ല

ഗാനരചന: നടുവട്ടം രവീന്ദ്രൻ

ഗായകര്‍: ലഭ്യമല്ല

വിശദവിവരങ്ങള്‍: പി ജയശ്രീ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song