Malayalam lyrics

വിരുന്നിനാരോ വരുമെന്നൊരു

തിരുവോണ പക്ഷി ചിലച്ചു ..പക്ഷി ചിലച്ചു

നീരാടി കുളിരും കോരി കാർകുഴലറ്റം കെട്ടി

സ്വപ്നമെഴുതിയ കടമിഴിയിൽ സ്വർഗ്ഗ നീലിമയൊഴുകുമ്പോൾ

ഒരുങ്ങി നിന്നു അവൾ ഒരുങ്ങി നിന്നു

(വിരുന്നിനാരോ..)

കൊട്ടുണ്ടേ കുഴലുണ്ടേ കോവിലിൽ കൊടിയേറ്റുണ്ടേ

മദ്ദളക്കൈ ദൂരെ നിന്നും മാടി വിളിച്ചു അവളെ മാടി വിളിച്ചു

ജനുമിനു കിങ്ങിണി കിളുന്തു കരളിനു പളുങ്കുമണിയുടെ ചാഞ്ചക്കം (2)

മദ്ദളക്കൈ ദൂരെ നിന്നും മാടി വിളിച്ചു അവളെ മാടി വിളിച്ചു

(വിരുന്നിനാരോ..)

ആർപ്പുണ്ടേ വിളിയുണ്ടേ തേവരെയെതിരേല്പ്പുണ്ടേ

നൃത്തമുണ്ടേ കാത്തിരുന്നൊരു വേളിയുമുണ്ടേ അവളുടെ വേളിയുമുണ്ടേ

ജനുമിനു കിങ്ങിണി കിളുന്തു കരളിനു പളുങ്കുമണിയുടെ ചാഞ്ചക്കം (2)

നൃത്തമുണ്ടേ കാത്തിരുന്നൊരു വേളിയുമുണ്ടേ അവളുടെ വേളിയുമുണ്ടേ

(വിരുന്നിനാരോ..)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

വിഡിയോ: ജിജാ സുബ്രമണ്യന്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song