Malayalam lyrics
വിജയദശമി വിളക്കു വയ്ക്കും വിശ്വ കലാലയ തിരുനടയിൽ ഹരിശ്രീ ചാർത്തുമൊരു അപ്സരസ്സായ് അണയുക വരദേ ബ്രഹ്മമയീ വിജയദശമി വിളക്കു വെയ്ക്കും വിശ്വകലാലയ തിരുനടയിൽ... സ്വരവർണങ്ങൾ ശ്രുതിലയമായ് വരവീണാരവം ഒഴുകുകയായ് (2) ചമതവനത്തിലെ സാരംഗമായ് സരസമുണരുക മനസ്സിൽ നീ (2) വിജയദശമി വിളക്കു വയ്ക്കും വിശ്വകലാലയ തിരുനടയിൽ ഹരിശ്രീ ചാർത്തുമൊരു അപ്സരസ്സായ് അണയുക വരദേ ബ്രഹ്മമയീ... സകലകലകളും കൈക്കുമ്പിളിലെ സുഗമസംഗീത സുധയായി (2) കരുണാരസ സൗഗന്ധികമായ് വിമല പങ്കജമുണരുന്നു (2) വിജയദശമി വിളക്കു വയ്ക്കും വിശ്വകലാലയ തിരുനടയിൽ ഹരിശ്രീ ചാർത്തുമൊരു അപ്സരസ്സായ് അണയുക വരദേ ബ്രഹ്മമയീ.. വിജയദശമി വിളക്കു വയ്ക്കും വിശ്വകലാലയ തിരുനടയിൽ....
Song information
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍