Malayalam lyrics
വിടരാതെ കൊഴിയുന്ന പൂക്കളുണ്ടോ പൂ വിരിഞ്ഞാലണയാത്ത ശലഭമുണ്ടോ... വിടരാതെ കൊഴിയുന്ന പൂക്കളുണ്ടോ പൂ വിരിഞ്ഞാലണയാത്ത ശലഭമുണ്ടോ വിരലുകൾ മീട്ടാത്ത വീണയുണ്ടോ സ്വന്തം വിധിയിൽ വിതുമ്പാത്തോരധരമുണ്ടോ (വിടരാതെ കൊഴിയുന്ന...) മലർ മണം മാഞ്ഞാൽ മധുരം തീർന്നാൽ മരണമതല്ലേ വാടികയിൽ... (മലർ മണം...) ഒരു മലർ വീണാൽ വിടരും മൊട്ടിൻ മനസ്സിലെ നൊമ്പരം ആരറിവൂ... (ഒരു മലർ...) വിടരാതെ കൊഴിയുന്ന പൂക്കളുണ്ടോ... പകലുകൾ മാഞ്ഞാൽ പനിമതി തീർന്നാൽ പാരിതിലിരുളിൻ തിര മാത്രം... (പകലുകൾ...) തുടരുകയല്ലേ സുഖ ദുഃഖങ്ങൾ വേനൽ പോയാൽ മഴ പോലെ... (തുടരുകയല്ലേ...) വിടരാതെ കൊഴിയുന്ന പൂക്കളുണ്ടോ പൂ വിരിഞ്ഞാലണയാത്ത ശലഭമുണ്ടോ വിരലുകൾ മീട്ടാത്ത വീണയുണ്ടോ സ്വന്തം വിധിയിൽ വിതുമ്പാത്തോരധരമുണ്ടോ... ...................................
Song information
ഗായകര്‍: അശോക് കുമാർ
വിശദവിവരങ്ങള്‍: അശോക് കുമാർ
വിഡിയോ: അശോക് കുമാർ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: അശോക് കുമാർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍