Malayalam lyrics
വെന്നിക്കൊടികളുയർത്തുക നാടേ വെള്ളി മലതൻ മുകളിൽ വിശ്വ മാനവ സംസ്കാരത്തിൻ വീണ മീട്ടും നാടേ!... മണീ വീണ മീട്ടും നാടേ! പടർന്നു കത്തിടുമാവേശങ്ങൾ പടു തിരി കത്തീടായ് വാൻ ചോര തുടിക്കും കരങ്ങളേതും തളർന്നു വീണീടായ് വാൻ (വെന്നിക്കൊടികളുയർത്തുക നാടേ..) ഉയിർത്തു നിന്നിടുമഭിമാനത്തിൻ ജ്വലിച്ച പന്തവുമായ് പാഞ്ചജന്യമുണർത്താം നമ്മുടെ നാടിൻ കൊടികളുമായ് ഭാരത ഭൂവിൻ കൊടികളുമായ് (വെന്നിക്കൊടികളുയർത്തുക നാടേ..) (ആകാശവാണി കോഴിക്കോട് നിലയം 06.01.1972 ഉച്ചയ്ക്ക് 1:45ന് പ്രക്ഷേപണം ചെയ്തത്)
Song information
വര്‍ഷം: 1972
സംഗീതം: ലഭ്യമല്ല
ഗാനരചന: നടുവട്ടം രവീന്ദ്രൻ
ഗായകര്‍: ലഭ്യമല്ല
വിശദവിവരങ്ങള്‍: പി ജയശ്രീ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ലഭ്യമല്ല
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ലഭ്യമല്ല
- Lyricist: നടുവട്ടം രവീന്ദ്രൻ