Malayalam lyrics

വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും
അപ്സരസ്ത്രീ...
വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ
കാറ്റത്തു കസവുത്തരീയമുലഞ്ഞും
കളിയരഞ്ഞാണമഴിഞ്ഞും
കയ്യിലെ സോമരസക്കുമ്പിള്‍ തുളുമ്പിയും
അവള്‍ വരുമ്പോള്‍...
ഞാനും എന്‍ സ്വയംവരദേവതയും
ആ നൃത്തമനുകരിക്കും മോഹങ്ങള്‍
ആശ്ലേഷമധുരങ്ങളാക്കും
(വെണ്‍ചന്ദ്രലേഖ....)
മാറിലെ മദനാംഗരാഗം കുതിര്‍ന്നും
മകരമഞ്ജീരമുതിര്‍ന്നും
മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും
അവള്‍വരുമ്പോള്‍....
ഞാനും എന്‍ മധുവിധുമേനകയും
ആ നൃത്തമനുകരിക്കും സ്വപ്നങ്ങള്‍
ആപാദരമണീയമാക്കും
(വെണ്‍ചന്ദ്രലേഖ...)

Song information

വർഷം: 1973

സംഗീതം: ജി ദേവരാജൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: കെ ജെ യേശുദാസ്

രാഗം: ഹിന്ദോളം

ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്

അഭിനേതാക്കൾ: മധു, ഷീല

വരികൾ: ശ്രീദേവി

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: ചുക്ക്

Explore this song