Malayalam lyrics
വെള്ളിയുടുപ്പിട്ട മാലാഖമാർ സ്വർഗ്ഗവാതിൽ തുറന്നു തന്നൂ...(2) തങ്കനിലാവിന്റെ മാനത്തെ കൊട്ടാരവാതിൽ... തുറന്നു തന്നൂ...തുറന്നു തന്നൂ... വെള്ളിയുടുപ്പിട്ട മാലാഖമാർ സ്വർഗ്ഗവാതിൽ തുറന്നു തന്നൂ... പാതി സുഷുപ്തിയിൽ വാതായനത്തിന്റെ മായത്തിരശ്ശീല നീക്കി...(2) മാരിവിൽ മാണിക്യവീണയും തന്നെന്നെ വാരിപ്പുണർന്നിട്ടു പോയ്..(2) വെള്ളിയുടുപ്പിട്ട മാലാഖമാർ സ്വർഗ്ഗവാതിൽ തുറന്നു തന്നൂ... നീലവിഹായസ്സിൽ ഏതോ സുരഭില ശൃംഗാര സുസ്മിതമോടെ...(2) മോഹങ്ങൾ നീന്തും പ്രണയസരസ്സിലെ സൂനങ്ങൾ ചൂടിച്ചു പോയ്...(2) (വെള്ളിയുടുപ്പിട്ട...)
Song information
സംഗീതം: ആലപ്പി ബെന്നി
ഗാനരചന: മധുര ബാലചന്ദ്രന്‍
ഗായകര്‍: കെ മഹേന്ദ്രൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ മഹേന്ദ്രൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ആലപ്പി ബെന്നി
- Lyricist: മധുര ബാലചന്ദ്രന്‍