Malayalam lyrics
വെള്ളിക്കുരിശു വലംകൈയ്യിലുയര്‍ത്തും വെളളിയാഴ്ച രാത്രി - ദുഖവെളളിയാഴ്ച രാത്രി- നിന്റെ കന്യാമഠത്തില്‍ മുട്ടുകുത്തുന്നൊരു കണ്ണുനീര്‍ത്തിരി ഞാന്‍ (വെള്ളിക്കുരിശു) സിരകള്‍ - രക്തസിരകള്‍ പിരിഞ്ഞുതെറുത്തൊരീ തിരിയുടെ ചുണ്ടിലെ ജ്വാലാ ഇന്നലെ കണ്ട കിനാക്കള്‍തന്‍ ചുടലയില്‍ നിന്നു കൊളുത്തിയ ജ്വാലാ നിന്‍ തിരുമുമ്പിലൊരഞ്ജലീ നാളമായ് നിന്നു തിളങ്ങട്ടെ നാളേ - നാളേ (വെള്ളിക്കുരിശു) തിരകള്‍ - ദുഖ തിരകള്‍ അടിച്ചുതകര്‍ക്കുമെന്‍ കരലിന്റെ ഈറനാം തീരം ഇന്നലെ വന്ന വസന്തത്തിന്‍ സ്മരണകള്‍ ഇന്നു ഞാന്‍ കുഴിച്ചിട്ട തീരം നിന്‍ തിരുഹൃദയപ്പൂവുകള്‍ പൂക്കുന്ന മണ്‍മെത്തയാവട്ടേ നാളേ - നാളേ (വെള്ളിക്കുരിശു)
Song information
വർഷം: 1973
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി മാധുരി
വർഗ്ഗീകരണം: ക്രിസ്തീയ ഭക്തി ഗാനങ്ങൾ
അഭിനേതാക്കൾ: സുജാത
വരികൾ: പാർവതി വേണുഗോപാൽ, സൂസി
Album: ചുക്ക്
Explore this song
- Film / album: ചുക്ക്
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ