Malayalam lyrics

വയനാടൻ കാട്ടിനുള്ളിലെ വർണ്ണപ്പൈങ്കിളിയേ നീ

വരുമോ എൻ കൂട്ടിനുള്ളിലെ

സ്വർണ്ണപ്പൈങ്കിളിയേ....

വരിനെല്ലിൻ പൂങ്കുലയേകാൻ എന്നും

വനവർണ്ണച്ചിറകിൽ തഴുകിയുറക്കാം (2)

വയലേലകൾ എന്നും നിന്നെ പരിപാലിക്കില്ലേ

വനദേവത എന്നും നിന്നെ താലോലിക്കില്ലേ

കനിവെളളരി കൊത്തിത്തിന്നാൻ കിട്ടുകയില്ലേ

കദളീവനമെന്നും നിന്നെ തഴുകുകയില്ലേ

(വയനാടൻ കാട്ടിനുള്ളിലെ)

കരളിൻ്റെ പൂമുഖത്ത് കാത്തുനിൽക്കും ഞാൻ

കമനീയ സ്വപ്നങ്ങൾ കണ്ടു നിൽക്കും ഞാൻ

വരുമോ നീ കുളിരേകാൻ എൻ ഹൃദയത്തിൽ

തരുമോ നീ തങ്കം കൊണ്ടൊരു കൂടാരം

(വയനാടൻ കാട്ടിനുള്ളിലെ)

Song information

ഗായകര്‍: വാണി ജയറാം

വിശദവിവരങ്ങള്‍: സുഭാഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song