Malayalam lyrics

വരുന്നു ഞാന്‍ വരുന്നു ഞാന്‍

ജന്മദേശമേ കേരളമേ

വരുന്നു ഞാന്‍ വരുന്നു ഞാന്‍

നിന്മടിയില്‍ ചാഞ്ചാടുവാന്‍

നിന്‍ മൃദുനാദം കേള്‍ക്കുവാന്‍

പായുകയാണെന്‍ മാനസം

പാവന ജന്മഭൂമിയെ

മാമലര്‍ തൂകും ദേശമേ

ചോലകള്‍ പാടും ദേശമേ

കാണുകയായ് നിന്‍ മേനി ഞാന്‍

ശ്യാമളകോമള കേരളമേ

Song information

വര്‍ഷം: 1954

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: അഭയദേവ്

ഗായകര്‍: എ എം രാജ, പി ലീല

വര്‍ഗ്ഗീകരണം: കേരള

വരികൾ: ശ്രീദേവി

യൂട്യൂബ് ഓഡിയോ: കല്യാണി

Album: അവന്‍ വരുന്നു

Explore this song