Malayalam lyrics
ജീവിതം നുകര്‍ന്നുകൊള്‍ക നീ വന്നുപോയു് സാനന്ദം സുന്ദരം വാസന്തം (ജീവിതം ) മായുന്ന വേഷവും പായും നിമേഷവും മാറുന്നതിന്നു മുമ്പേ (ജീവിതം ) പ്രേമാഭിരാമമാണു ലോകം മായുന്നു ശോകം സ്വര്‍ഗ്ഗീയസുന്ദരം ഹൃദന്തരം ആരോമകാന്തിയേന്തിയെന്തി തൂമണം ചിന്തി മാമലര്‍പോല്‍വിരിയും (ജീവിതം ) പോകാതെന്നുള്ളില്‍നിന്നും പൊന്‍ദീപനാളമെ നീ ലീലാവിലാസഭംഗി തിങ്ങി സ്നേഹത്തില്‍ മുങ്ങി നീറുന്ന ചിന്തകള്‍ മറന്നിനി രാഗാമൃതം പകര്‍ന്നു നല്‍കി ഉള്ളത്തെ പുല്‍കി മാദകമായു് വിലസും (ജീവിതം )
Song information
വര്‍ഷം: 1954
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകര്‍: വി ദക്ഷിണാമൂർത്തി, സ്റ്റെല്ല വര്‍ഗീസ്
വരികൾ: ജിജാ സുബ്രമണ്യന്‍, മാധവഭദ്രൻ
Album: അവന്‍ വരുന്നു
Explore this song
- Singer: വി ദക്ഷിണാമൂർത്തി
- Singer: സ്റ്റെല്ല വര്‍ഗീസ്
- Film / album: അവന്‍ വരുന്നു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്