Malayalam lyrics

ഓരോരോ ചെഞ്ചോര തൻ തുള്ളിയും ചുടുവേർപ്പിൻ

നീരാക്കി മാറ്റുന്നു നാം മണ്ണിനെ പൊന്നാക്കുവാൻ

ആരുമേ പിച്ചക്കാശു നീട്ടേണ്ട കരുത്തിന്റെ

നീരോട്ടം സിരകളിലുള്ളൊരു കാലം വരെ

കായികബലം വേണ്ട നീതിനേടുവാൻ

യുദ്ധകാഹളം മുഴക്കേണ്ട ഗാന്ധിവാണൊരീ നാട്ടിൽ

സത്യവും അഹിംസയും അക്രമരാഹിത്യവും

മാത്രമേ ഗുണം ചെയ്യൂ മാനവജാതിക്കെന്നും

Song information

വര്‍ഷം: 1954

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: അഭയദേവ്

ഗായകര്‍: പി ലീല, ജോസ് പ്രകാശ്

വരികൾ: ജിജാ സുബ്രമണ്യന്‍

Album: അവന്‍ വരുന്നു

Explore this song