Malayalam lyrics

വര്‍ഷപ്പൂമുകില്‍ മലര്‍ചൊരിഞ്ഞൂ
വനമാലതികള്‍ കുളിര്‍ഞൊറിഞ്ഞു
രജനീയാമത്തിന്‍ കടിതടത്തില്‍
രതിയുടെ കവിതാലേഖനങ്ങള്‍
വര്‍ഷപ്പൂമുകില്‍.........
ധിമിതകതോം തകധിമി ധിമിതകതോം.....
മാലേയമണിയും മാറിടങ്ങള്‍
മതിഭ്രമം കൊള്ളും കുയിലിണകള്‍
കൂടുവിട്ടോടാന്‍ പിടയുന്നു പ്രിയന്‍
കൂട്ടിന്നുവരുമോ സഖിമാരേ സഖിമാരേ?
വര്‍ഷപ്പൂമുകില്‍.......
ഇളകിത്തുളുമ്പും ചിലങ്കകളില്‍
ഇന്ദ്രസദസ്സിന്‍ ഭാവനകള്‍
ഇമകളില്‍ നിദ്രതന്‍ ഊഞ്ഞാലാ മലര്‍
വിരികളൊരുങ്ങിയോ സഖിമാരേ സഖിമാരേ?
വര്‍ഷപ്പൂമുകില്‍........

Song information

വർഷം: 1980

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കല്യാണി മേനോൻ, കോറസ്

വിശദവിവരങ്ങൾ: ജയ

വിഡിയോ: കല്യാണി

Album: ഭക്ത ഹനുമാൻ

Explore this song