Malayalam lyrics
ദൂരേ ദൂരേ മായികയാമൊരു കോണിൽ വാനരലോകം തീരാതെങ്ങോ നീളണ കാനന- മേതോ മാലക പോലെ വായ്മൊഴികളാം കഥകളിൽ നിറയുമാ ഇടമിതാ ... പൂന്തേൻതുള്ളികളേകണ കാലം തീരാതോതിയ കനവുകൾ പുൽകാനേറെ പടവുകൾ ധരണിയിൻ മടിയിലായ് കതിരവനവനുടെ ഉയിരിൻ ഒരു തരി പുലരി ഏകവേ കിളികളിൻ ചിരകിനെ തഴുകണീ കാറ്റും വീശുകയാണേ ഋതുവിൻ മുഖമേ പലതേ തന്താനാനേ താനനനാനേ താനേ താനനനാനേ തന്താനാനേ താനനനാനേ താനേ താനനനാനേ
Song details
Music: മുജീബ് മജീദ്
Film/album: കിഷ്കിന്ധാ കാണ്ഡം
- Singer: ജോബ് കുര്യൻജെ'മൈമ
- Film / album: കിഷ്കിന്ധാ കാണ്ഡം
- Composer: മുജീബ് മജീദ്
- Lyricist: ശ്യാം മുരളീധർ