Malayalam lyrics
വാടിയ പൂജാമലരുകളാണെൻ ഹൃദയ നികുഞ്ജത്തിൽ... വാടികൾ തോറും തേടി നടന്നു പൂത്താലവുമായ് ഞാൻ പൂത്താലവുമായ് ഞാൻ.... (വാടിയ...) ഇന്നലെ രാവിൻ കന്നിനിലാവൊളി മിന്നി മറഞ്ഞപ്പോൾ...(2) തെന്നലിൽ എൻ മൃദു മേനിയിലാകെ കുളിരു പകർന്നല്ലോ.. കുളിരു പകർന്നല്ലോ..... (വാടിയ...) അകലത്തെങ്ങോ രാക്കുയിൽ നീളെ പാടിയലഞ്ഞപ്പോൾ...(2) കേൾക്കുന്നൂ നിൻ മുരളീ ഗാനം പകരും മധുരാഗം... കേൾക്കുന്നൂ നിൻ മുരളീ ഗാനം പകരും മധുരാഗം..... വരുമോ ദേവാ പൂക്കണി കാണാൻ നീയെൻ വാടികയിൽ.. നീയെൻ വാടികയിൽ.... (വാടിയ...)
Song information
ഗായകര്‍: അമ്പിളി രാജശേഖരൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: അമ്പിളി രാജശേഖരൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍