Malayalam lyrics

ഉത്രാട ദിനരാത്രി കൊഴിഞ്ഞു

പ്രഭാത സൂര്യനുണർന്നു...(2)

തിരുനെറ്റിത്തടത്തിൽ ഇലക്കുറിയും ചാർത്തി

നവദിനം മുന്നിലണഞ്ഞു...കബരിയിൽ

നവനീത പുഷ്പം വിടർന്നു...

ഉത്രാട ദിനരാത്രി കൊഴിഞ്ഞു

പ്രഭാത സൂര്യനുണർന്നു..

കിഴക്കിനിത്തളത്തിൽ തിരുവോണത്തപ്പന്റെ

തിരുവരവിനു മുന്നിൽ ഞാൻ നിന്നു...(2)

നിറമിഴിയോടെ തൊഴുതുനിൽക്കെ മനസ്സിൽ

മലരണിപ്പൂക്കൾ പൂത്തുലഞ്ഞു

ആ ധന്യതയിൽ ഞാൻ ലയിച്ചു നിന്നു...

ഉത്രാട ദിനരാത്രി കൊഴിഞ്ഞു

പ്രഭാത സൂര്യനുണർന്നു..

പടിപ്പുരമുറ്റത്തു് പഴധാന്യമുത്തുകൾ

അടിയാളർ കാഴ്ച്ചവെയ്ക്കുമ്പോൾ...(2)

തിരുവോണക്കോടിയും എണ്ണയും അന്നവും

മുറദാനമായ്‌ എന്നും ഏകിടുമ്പോൾ

എന്നിൽ വസന്തം തഴുകി നിന്നു....

(ഉത്രാടദിന....)

Song information

സംഗീതം: മുരളി സിതാര

ഗാനരചന: അനിൽ കെ നമ്പ്യാർ

ഗായകര്‍: ലാലു ചെറിയാൻ

രാഗം: സിന്ധു ഭൈരവി

ഹിന്ദുസ്ഥാനി രാഗം: ഭൈരവി, സിന്ധു ഭൈരവി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song