Malayalam lyrics

ഉഷസ്സേ നിനക്കെന്റെ ഉദയാഞ്ജലി

ഉണരും കലയുടെ ഹൃദയാഞ്ജലി

ഉന്നിദ്ര ഭൂപാള രാഗാഞ്ജലി...

(ഉഷസ്സേ...)

ജീവഹരിതക സ്മൃതികൾ തളിർക്കുമീ

ഗ്രാമവിശാലതയിൽ പൂ വിതറി...(2)

ആറടിപ്പാതയിൽ തേരുതെളിച്ചു നീ

ആറാട്ടിനെഴുന്നെള്ളി വരുമ്പോൾ...

ചിന്മയീ ചിരകാല സഖി നിൻ ചിരിയുടെ

മുത്തിനു കൈ നീട്ടി..

ചിന്മയീ ചിരകാല സഖി നിൻ ചിരിയുടെ

മുത്തിനു കൈ നീട്ടി.....

ഞാൻ കൈ നീട്ടി.....

(ഉഷസ്സേ...)

നീല മരതക കല്ലുകളലിയുമീ

കാലപ്രവാഹിനിയിൽ നീരാടി...(2)

കുങ്കുമ നീരാളം തോരയിടുന്ന നീ

ചന്ദനമണം വീശി വരുമ്പോൾ...

ശ്രീമയീ സ്വരരാഗവതി നിൻ ചുരുൾമുടി

അഴകിനു കൈ കൂപ്പി..

ശ്രീമയീ സ്വരരാഗവതി നിൻ ചുരുൾമുടി

അഴകിനു കൈ കൂപ്പി......

ഞാൻ കൈ കൂപ്പി...

(ഉഷസ്സേ...)

Song information

ഗായകര്‍: ശ്രീവല്‍സന്‍ ജെ മേനോന്‍

രാഗം: മാണ്ഡ്‌

ഹിന്ദുസ്ഥാനി രാഗം: മാണ്ഡ്‌

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song