Malayalam lyrics
ഉറക്കുപാട്ടിൽ എന്നോർമ്മയിൽ തേങ്ങുമീ താരാട്ടുപാട്ടിൽ...(2) ഒരു ഗദ്ഗദപ്പുഴയൊഴുകുന്നു എൻ ഹൃത്തടം അതിൽ അലിയുന്നൂ... ഉറക്കുപാട്ടിൽ എന്നോർമ്മയിൽ തേങ്ങുമീ താരാട്ടുപാട്ടിൽ...... എന്റെ നെഞ്ചകം നിറയേ... തീരാ വ്യഥകളാണമ്മേ...(2) അലിവിന്റെ ഹിമകണം പൊഴിച്ചെന്റെ അന്തരംഗ തീ അണയ്ക്കണേ.. അന്തരംഗ തീ അണയ്ക്കണേ.... (അലിവിന്റെ...) ഉറക്കുപാട്ടിൽ എന്നോർമ്മയിൽ തേങ്ങുമീ താരാട്ടുപാട്ടിൽ... ഉറങ്ങാത്ത ഭൂമിയുടെ ഉയിർ പൊള്ളും ചുടു നെടുവീർപ്പാണെന്നമ്മ...(2) ചുരന്നാലും തീരാത്ത മധുര സ്നേഹമാം ഇളനീർക്കുടമാണെന്നമ്മ... ഇളനീർക്കുടമാണെന്നമ്മ..... (ചുരന്നാലും...) ഉറക്കുപാട്ടിൽ എന്നോർമ്മയിൽ തേങ്ങുമീ താരാട്ടുപാട്ടിൽ... ഒരു ഗദ്ഗദപ്പുഴയൊഴുകുന്നു എൻ ഹൃത്തടം അതിൽ അലിയുന്നൂ... ഉറക്കുപാട്ടിൽ എന്നോർമ്മയിൽ തേങ്ങുമീ....താരാട്ടുപാട്ടിൽ......
Song information
ഗായകര്‍: ബിജോയ് എം നായർ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ബിജോയ് എം നായർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍