Malayalam lyrics

ഉറക്കത്തിലെന്നെവന്നുണർത്തിയ സ്വപ്നമേ

തിടുക്കത്തിലെങ്ങുപോയ് ഒളിച്ചു...

നിമിഷത്തിൻ വർണ്ണത്തൂവൽ കൊഴിഞ്ഞുവല്ലോ...വള-

കിലുക്കത്തിലെൻ മനം തരിച്ചുവല്ലോ....

ഉറക്കത്തിലെന്നെവന്നുണർത്തിയ സ്വപ്നമേ...

കതിർകാണാ കരൾപ്പക്ഷി ചിറകു നീർത്തീ...

കനവിൻ കതിർപ്പാടം തേടിയെത്തി..(2)

കനകക്കതിർമണി കാറ്റിലാടി

കൊതിവള്ളമേറിയെൻ മനം തുഴഞ്ഞൂ...

ഉറക്കത്തിലെന്നെവന്നുണർത്തിയ സ്വപ്നമേ...

ക്ഷണികമാം നിർവൃതി മധുരിമയനവദ്യ-

പ്രണയതീരങ്ങളെ തഴുകിയല്ലോ...(2)

മഴവില്ലൊരായിരം പൂത്തു ചിത്തത്തിൽ

മലർമാരി പെയ്യുന്നു മധുവസന്തം...

ഉറക്കത്തിലെന്നെവന്നുണർത്തിയ സ്വപ്നമേ

തിടുക്കത്തിലെങ്ങുപോയ് ഒളിച്ചു...

നിമിഷത്തിൻ വർണ്ണത്തൂവൽ കൊഴിഞ്ഞുവല്ലോ...വള-

കിലുക്കത്തിലെൻ മനം തരിച്ചുവല്ലോ....

ഉറക്കത്തിലെന്നെവന്നുണർത്തിയ സ്വപ്നമേ...

Song information

സംഗീതം: രാജീവ് ഒ‌ എന്‍‌ വി

ഗാനരചന: ചവറ കെ എസ് പിള്ള

ഗായകര്‍: ശ്രീകാന്ത് ഹരിഹരൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song