Malayalam lyrics
ഉദയസൂര്യന്‍ നമ്മെയുറക്കുന്നൂ രജതതാരകള്‍ നമ്മേ ഉണര്‍ത്തുന്നൂ (ഉദയസൂര്യന്‍ ) നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ... നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ഞങ്ങള്‍ വിളക്കിന്റെ മുന്നിലെ ശലഭങ്ങള്‍ (ഉദയസൂര്യന്‍ ) ഹൃദയത്തിലെപ്പൊഴും ബാഷ്പസമുദ്രം വദനത്തില്‍ മഴവില്ലിന്‍ തേരോട്ടം (ഹൃദയത്തിലെപ്പൊഴും) രജനിവന്നുയര്‍ത്തുന്ന കൂടാരം രജനിവന്നുയര്‍ത്തുന്ന കൂടാരം പൂകിയണിയുന്നു നമ്മളീ മുഖം മൂടി പൂകിയണിയുന്നു നമ്മളീ മുഖം മൂടി (ഉദയസൂര്യന്‍ ) കളിയരങ്ങില്‍ കാണും കാമിനിമാരുടെ കവിളില്‍ പുരട്ടിയ കാഷ്മീരം (കളിയരങ്ങില്‍) കാണുന്നോര്‍ക്കതു രാഗസിന്ദൂരം കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം സ്വന്തം കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം (ഉദയസൂര്യന്‍ )
Song information
വര്‍ഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കെ പി ബ്രഹ്മാനന്ദന്‍
അഭിനേതാക്കള്‍: പ്രേം നസീര്‍
വരികൾ: ജിജാ സുബ്രമണ്യന്‍, വേണു
Album: നൃത്തശാല
Explore this song
- Singer: കെ പി ബ്രഹ്മാനന്ദന്‍
- Film / album: നൃത്തശാല
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരന്‍