Malayalam lyrics

സൂര്യബിംബം നാളെയുമുദിക്കും

സൂനവാപികള്‍ നാളെയും പൂക്കും

ആരു ചിരിച്ചാലും ആരു കരഞ്ഞാലും

അച്ചുതണ്ടില്‍ ഭൂഗോളം തിരിയും

കമ്രനക്ഷത്രത്തിന്‍ കനകപ്രഭോത്സവം

കാര്‍മേഘമെത്രനാള്‍ കവര്‍ന്നുവയ്ക്കും!

മധുരപ്രവാഹിനിതന്‍ വഴിത്താരയില്‍

മണല്‍ക്കൂനയെത്രനാള്‍ ഉയര്‍ന്നു നില്‍ക്കും!

ചിത്രവസന്തത്തിന്‍ സ്വപ്നപുഷ്പാഞ്ജലി

തീതുപ്പും വേനലില്‍ കരിഞ്ഞുപോകാം

പിന്നെയും വസുന്ധരതന്‍ മോഹവല്ലിയില്‍

പൗര്‍ണ്ണമിക്കുരുന്നുകള്‍ പടം വരയ്ക്കും

എത്ര നടന്നാലും തീരാത്തൊരീവഴി

ഏകാന്തയാത്രിതന്‍ ദുഃഖവേദി

അങ്ങിങ്ങു മിന്നുന്നു വെള്ളിവിളക്കുകള്‍

ആശ്വാസം നല്‍കും പൊന്നമ്പലങ്ങള്‍

Song information

വര്‍ഷം: 1972

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: പി ജയചന്ദ്രൻ

വരികൾ: ശ്രീദേവി, സംശയാലു

Album: നൃത്തശാല

Explore this song