Malayalam lyrics
മിഴിയിണകളിലാലോലം കണിമലരുകൾക്കാലോലം ഒന്നു പോലെ ദൈവം തന പൊന്നിൻ കനിയല്ലോ കനവല്ലോ ( മിഴിയിണ … ) ഇടറും മനസിൽ കുളിരിൻ കിളി കൊഞ്ചും നാദം തന്നു ഇരുളിൻ വഴിയിൽ മിഴിവായ് വിരൽത്തുമ്പിൽ തളിരായ് പാദസരങ്ങൾ കിലുങ്ങും അഴലകലും താളമായ് ഇരുകോണിൽ കാഴ്ച്ചകൾകാണും മിഴിചായും മാറിലായ് ഇലകൊഴിയും കാലം തൂവൽക്കൂടേകും ആരാരോ… ( മിഴിയിണ … ) അലയും മുകിലിന്നൊളിയിൽ വരവർണ്ണപ്പട്ടം കാണാൻ ഒഴുകും പുഴതന്നലയിൽ കളിയോടം തുഴയാം തളിർവീശും കാറ്റേനീയും പനിനീരായരികേ പൊൻവെയിലേ ഇനിയുംവരുമോ നിഴലാട്ടമാടുവാൻ ഇലകൊഴിയും കാലം തൂവൽക്കൂടേകും ആരാരോ ( മിഴിയിണ … )
Song video
Song information
Music: സംഗീത്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: പി ജയചന്ദ്രൻ
Film/album: ഔട്ട്സൈഡർ
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: ഔട്ട്സൈഡർ
- Composer: സംഗീത്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ