Malayalam lyrics
ശക്തിശിവശക്തിയോം ശിവശക്തിയോം ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപ്പൂവോ (2) ശക്തിശിവശക്തിയോം ശിവശക്തിയോം ഉണ്ണിഗണപതി സപ്രമഞ്ചത്തിൽ പള്ളിയുണർന്നൊരു നേരം (2) വിശ്വൈകനാഥൻ ജഗന്നാഥൻ ശങ്കരൻ ഹൃത്തും തെളിഞ്ഞങ്ങു നിന്നു വാനം ചന്ദ്രക്കലചൂടി നിന്നു അദ്രിഹിമാലയ ശൈലങ്ങൾ വാസന്ത പുഷ്പങ്ങളാടും താഴ്വാരങ്ങളങ്ങിനെ എത്രയാണുണ്ണിക്കിന്നോടിക്കളിക്കുവാൻ അച്ഛനില്ലേ നിനക്കോടിക്കളിക്കുവാൻ ശങ്കരനന്ദനാ വിഘ്നവിനാശക സന്തതം നീ വരം തന്നിടേണേ.. ഉണ്ണിഗണപതി സപ്രമഞ്ചത്തിൽ പള്ളിയുണർന്നൊരു നേരം (2) വിശ്വൈകനാഥൻ ജഗന്നാഥൻ ശങ്കരൻ ഹൃത്തും തെളിഞ്ഞങ്ങു നിന്നു വാനം ചന്ദ്രക്കലചൂടി നിന്നു ഉണ്ണിയാനെന്നുണ്ണിഎന്തിനെൻ പൊന്നുണ്ണീ നെഞ്ചിലണിയണം ശംഖുമാല പട്ടുടയാട വെടിഞ്ഞെന്തിനുണ്ണീ നീ കൊട്ടക്കരിന്തുണി ചുറ്റിടേണം ശങ്കരം ശങ്കരം സങ്കടകാരകം സന്തതം നീ തുണയേകിടേണേ… ഉണ്ണിഗണപതി സപ്രമഞ്ചത്തിൽ പള്ളിയുണർന്നൊരു നേരം (2) വിശ്വൈകനാഥൻ ജഗന്നാഥൻ ശങ്കരൻ ഹൃത്തും തെളിഞ്ഞങ്ങു നിന്നു വാനം ചന്ദ്രക്കലചൂടി നിന്നു ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപ്പൂവോ
Song information
Music: ഔസേപ്പച്ചൻ
Lyricist: ഷിബു ചക്രവർത്തി
Singer: പി ജയചന്ദ്രൻ
Raaga: കാംബോജി
Film/album: കർമ്മയോഗി
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: കർമ്മയോഗി
- Composer: ഔസേപ്പച്ചൻ
- Lyricist: ഷിബു ചക്രവർത്തി