Malayalam lyrics
ആ...ആ...ആ... അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ... അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്... ഇരുള്‍ ജീവനെ പൊതിഞ്ഞു , ചിതല്‍ പ്രാണനില്‍ മേഞ്ഞു , കിതയ്ക്കുന്നു നീ .... ശ്വാസമേ ..... (അഴലിന്റെ ആഴങ്ങളിൽ ... ) പിന്നോട്ടു നോക്കാതെ പോകുന്നു നീ.... മറയുന്നു ജീവന്റെ പിറയായ നീ.... അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ.... ഇനിയെന്റെ ഉൾപ്പൂവില്‍ മിഴിനീരു നീ.... എന്തിനു വിതുമ്പലായ് ചേരുന്നു നീ... പോകൂ വിഷാദരാവേ.... എന്‍ നിദ്രയെ, പുണരാതെ.... നീ.... (അഴലിന്റെ ആഴങ്ങളിൽ ... ) ആ...ആ....ആ.... പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍ പതറുന്ന രാഗം നീ, എരിവേനലിൽ.. അത്തറായ് നീ പെയ്യും നാൾ ദൂരെയായ്... നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ... പൊന്‍കൊലുസ്സു കൊഞ്ചുമാ, നിമിഷങ്ങളെൻ ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ..... നീ .. എങ്ങോ .. പോയ്....... . അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്... ഇരുള്‍ ജീവനെ പൊതിഞ്ഞു , ചിതല്‍ പ്രാണനില്‍ മേഞ്ഞു , കിതയ്ക്കുന്നു നീ .... ശ്വാസമേ .....
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: നിഖിൽ മാത്യു
Film/album: അയാളും ഞാനും തമ്മിൽ
Explore this song
- Singer: നിഖിൽ മാത്യു
- Film / album: അയാളും ഞാനും തമ്മിൽ
- Composer: ഔസേപ്പച്ചൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ