Malayalam lyrics
മലർമഞ്ജരിയിൽ വണ്ടിനേപ്പോൽ തളിരധരത്തിൻ മധനുകരാൻ അണയൂ ചാരേ വിധുവദനേ താലവൃന്ദങ്ങൾ വീശീ താരനൂപുരം ചാർത്തി അമരൂ നീ അളിവേണീ… കാലം കരിങ്കല്ലിൽ കൊത്തിയ ശൃംഗാര ഭാവങ്ങളായിരുന്നില്ലയോ നാം മന്ദാരപുഷ്പത്തിൻ മാലയുമായ്, ഉഷഃ- സന്ധ്യകൾ പിന്നെയും വന്നു പോയി നീലമുകിലിൻ പാവാടചുറ്റിയ പോയജന്മത്തിന്റെ കൗമാര കാലം രാവിൽ നിലാവിന്റെ പൂമ്പട്ടുടയാട ഏതൊരു മോഹത്തിൽ അഴിഞ്ഞുവീണു ഈ പുഴയോരത്ത് ക്രീഡാവിവശയായ് ഹേമന്ദയാമിനി തളർന്നിരുന്നു മാരകേളീ മയൂരമാടി മാറിൽ മൃഗമദഗന്ധം നിറഞ്ഞൂ
Song information
Music: ഔസേപ്പച്ചൻ
Lyricist: ഷിബു ചക്രവർത്തി
Singer: ചിന്മയി
Raaga: കാംബോജി
Film/album: കർമ്മയോഗി
Explore this song
- Singer: ചിന്മയി
- Film / album: കർമ്മയോഗി
- Composer: ഔസേപ്പച്ചൻ
- Lyricist: ഷിബു ചക്രവർത്തി