Malayalam lyrics
അമ്മയെതേടി അച്ഛനെതേടി ആധികൊള്ളുന്നോ പൈതലേ എങ്ങോ കൂരയിൽ ഏതോ കൈകളിൽ ഏങ്ങും നെഞ്ചുള്ള കുഞ്ഞേ നീ എന്തേ നീ വിധിയേ വെറുതേ പഴിയോടെ പകയോടെ എതിരേൽക്കുന്നു ഇവരെ പതിവായി പലകാലമായി അമ്മയെതേടി അച്ഛനെതേടി ആധികൊള്ളുന്നോ പൈതലേ എങ്ങോ കൂരയിൽ ഏതോ കൈകളിൽ ഏങ്ങും നെഞ്ചുള്ള കുഞ്ഞേ നീ കാണുന്നില്ലേ കാണുന്നില്ലേ കാവൽമാലാഖ നീയല്ലേ കേൾക്കുന്നില്ലേ കേൾക്കുന്നില്ലേ കേമന്മാരായ മാളോരേ ആരോ മണ്ണിൽ ചെയ്യും പാപം തീരാൻ നീറേണമെന്നോ ചൊല്ലു ദൈവം നീ ശാപം തീരില്ലേ ചോദിക്കുന്നുണ്ടേ നിൻ മക്കൾ (അമ്മയെതേടി അച്ഛനെതേടി ) ആ ആ ആ ആ ആ ആ ആ ആ .. ആ കണ്ണീരാടി കണ്ണീരാടി കാണാൻ ആരോരുമില്ലാതെ വെണ്ണീറോടെ വെണ്ണീറോടെ വേകുന്നു എന്നും ഉള്ളാകെ ദൂരെനിന്നോ കാണാനാരോ ചേരാൻ നാളെണ്ണിയില്ലേ ആരും വന്നില്ല മോഹം തീരാതെ വീണ്ടും നോക്കുന്നേ പാവങ്ങൾ (അമ്മയെതേടി അച്ഛനെതേടി ( 2)
Song video
Song information
Music: മോഹൻ സിത്താര
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: പി ജയചന്ദ്രൻ
Film/album: പൊട്ടാസ് ബോംബ്
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: പൊട്ടാസ് ബോംബ്
- Composer: മോഹൻ സിത്താര
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ