Malayalam lyrics

കൊഞ്ചും കൊഞ്ചും കാതിൽ കൊഞ്ചും
പൂക്കാരി പെണ്ണിന്റെ രാക്കുറുമ്പ്
ഹയ്യോ ഹയ്യോ കള്ളനോട്ടം
കള്ളക്കണ്ണെറിയല്ലേ കൊച്ചുകള്ളാ
നീല മുന്തിരി പൂക്കണ പാടത്ത്
മോഹം പീലി വിരിയണ നേരത്ത്
നിര തേടും നേരം ഏതോ നേരം
കവിളത്ത് പൂക്കുന്നു
ഓഹോ കൊഞ്ചും കൊഞ്ചും കാതിൽ കൊഞ്ചും
പൂക്കാരി പെണ്ണിന്റെ രാക്കുറുമ്പ്
ഹയ്യോ ഹയ്യോ കള്ളനോട്ടം
കള്ളക്കണ്ണെറിയല്ലേ കൊച്ചുകള്ളാ

വെള്ളിത്താരം ഇളമറ നീക്കി
കള്ളക്കണ്ണാ നോക്കുന്നുണ്ടേ
മേടത്തുമ്പി നാടോടി തുമ്പി
ഇത്തിരി നാണം മൂടുന്നുണ്ടോ
മാനുകളോടും മരതക മാറിലെ
മാതള ശാഖകൾ പൂവണിയുമ്പോൾ
ചെമ്പക ചുണ്ടിൽ മുത്തുന്നതാരോ 
ആരോ..ഓ ഹോ
കൊഞ്ചും കൊഞ്ചും കാതിൽ കൊഞ്ചും
പൂക്കാരി പെണ്ണിന്റെ രാക്കുറുമ്പ്
ഹയ്യോ ഹയ്യോ കള്ളനോട്ടം
കള്ളക്കണ്ണെറിയല്ലേ കൊച്ചുകള്ളാ

ഇല്ലിത്തണ്ടിൽ നീറുന്ന മോഹം
ചാരത്താരോ മൂളുന്നുണ്ടേ
മൗനമെന്തേ നിന്നിലെ ചുണ്ടിൽ
ഏതോ ഗാനം തേടി നിന്നു
കിന്നരിപ്രാവുകൾ മയങ്ങുന്ന രാത്രിയിൽ
വയലുകൾ മഞ്ഞിൻ കുളിരണിയുമ്പോൾ
പുന്നാരം കൂടാൻ പോരുന്നതാരോ
ആരോ..ഓ ..

[കൊഞ്ചും കൊഞ്ചും കാതിൽ കൊഞ്ചും]

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Singer: അനുരാധ ശ്രീറാം

Film/album: യാത്ര തുടരുന്നു

Explore this song