Malayalam lyrics

ഉം ഉം ..ലലലലാ ലാലാ..ലലലലാ ലാലാ 
കത്തുന്ന വേനലിലൂടെ കനിവിന്നായി കരഞ്ഞുകൊണ്ട്
കനൽവഴികൾ താണ്ടിനടന്നു പോയൊരു കാലം..
ചുടു കണ്ണീർക്കാലം..
അത് കിനാവുകൾ ചുട്ടുകരിക്കും കനിവില്ലാക്കാലം
മനുജനെ മനുജൻ തിന്നും മനസില്ലാക്കാലം
കത്തുന്ന വേനലിലൂടെ കനിവിന്നായി കരഞ്ഞുകൊണ്ട്
കനൽവഴികൾ താണ്ടിനടന്നു പോയൊരു കാലം..
ചുടു കണ്ണീർക്കാലം..
ആ ..ആ ..

കണ്ണീരിൻ പെരുമഴ കൊണ്ട് ചെഞ്ചോര ചാലുകൾ കൊണ്ട്
ഈ മണ്ണിനെ കുഴച്ചു നാമൊരു പുതുലോകം തീർത്തൂ
അവിടെ നന്മതൻ പൂക്കളാലൊരു പൂക്കാലം തീർത്തൂ ..
പൂക്കാലം തീർത്തൂ...ചെമ്പൂക്കാലം തീർത്തൂ
കത്തുന്ന വേനലിലൂടെ കനിവിന്നായി കരഞ്ഞുകൊണ്ട്
കനൽവഴികൾ താണ്ടിനടന്നു പോയൊരു കാലം..
ചുടു കണ്ണീർക്കാലം..
ലലലലാ ലാലാ..ലലലലാ ലാലാ 

മതങ്ങൾക്കതീതമായി ജാതികൾക്കതീതമായി
മനുഷ്യരായി നിന്നുകൊണ്ടീ മണ്ണിനെക്കാക്കാം
അപ്പോൾ കിനാവിൽ നാം കൊണ്ടു നടന്നൊരു സൂര്യനുദിക്കും
കിനാവിൽ നാം കൊണ്ടു നടന്നൊരു സൂര്യനുദിക്കും
ചുവന്ന സൂര്യനുദിക്കും...ചുവന്ന സൂര്യനുദിക്കും..

 

[സംഗീതാചാര്യൻ വി ദക്ഷിണാമൂർത്തി സ്വാമികൾ അവസാനമായി സംഗീത സംവിധാനം
ചെയ്ത ഗാനം ]

Song information

Music: വി ദക്ഷിണാമൂർത്തി

Lyricist: അനിൽ വി നാഗേന്ദ്രൻ

Singer: അനുരാധ ശ്രീറാംജി ശ്രീറാംആർ കെ രാമദാസ്

Film/album: വസന്തത്തിന്റെ കനൽവഴികളിൽ

Explore this song