Malayalam lyrics

പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞുവീണു

സ്വര്‍ണ്ണ പീതാംബരമുലഞ്ഞു വീണു..

കണ്ണന്റെ മന്മഥ ലീലാവിനോദങ്ങള്‍

സുന്ദരി വനറാണി അനുകരിച്ചു...

സുന്ദരി വനറാണി അനുകരിച്ചു..

സന്ധ്യയാം ഗോപസ്ത്രീ തന്‍ മുഖം തുടുത്തു..

ചെന്തളിര്‍ മെയ്യില്‍ താര നഖമമര്‍ന്നു...

രാജീവനയനന്റെ രതിവീണയാകുവാന്‍

രാധികേ... രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ...

കാഞ്ചന നൂപുരങ്ങള്‍ അഴിച്ചുവച്ചു..

കാളിന്ദി പൂനിലാവില്‍ മയക്കമായി....

കണ്ണന്റെ മാറിലെ മലര്‍മാലയാകുവാന്‍

കാമിനീ... കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ...

Song information

വര്‍ഷം: 1972

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: കെ ജെ യേശുദാസ്

രാഗം: ശങ്കരാഭരണം

ഹിന്ദുസ്ഥാനി രാഗം: ബിലാവൽ, ശുദ്ധ ബിലാവൽ

വര്‍ഗ്ഗീകരണം: മെലഡികള്‍

വരികൾ: വിജയകൃഷ്ണൻ വി എസ്, hiddenperformer

Album: നൃത്തശാല

Explore this song