Malayalam lyrics
ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക തേൻ വരിക്ക നല്ല തേൻ വരിക്ക നീ നെഞ്ചിൻ മനക്കലെ ചുണക്കുടുക്ക മുറ്റത്തെ മുൾകൊടി എന്നാലും ചന്തത്തിൻ ചന്ദ്രിക നീയെ ഒറ്റക്കോ ചുറ്റി നടന്നീടും നാടോടി കാറ്റല നീ നിന്നോട് ചേർന്നു കണ്ടു ഞാൻ ഒരു കണി പൊൻമണീ പൊൻകണി പെണ്മണി ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക തേൻ വരിക്ക നല്ല തേൻ വരിക്ക നീ നെഞ്ചിൻ മനക്കലെ ചുണക്കുടുക്ക കണ്ണാടി കണ്ണിലൂടെന്നും മുത്തി ഞാൻ നിന്നെ ചാരുതെ നല്ലോലം പേലെ എൻമെയ്യിൽ തണുപ്പ് നൽകും തെന്നലെ ചെങ്കുന്നിക്കുരു ചോപ്പുള്ളോരീ ചുണ്ടിലെ പുല്ലാങ്കുഴലായ് മാറി ഞാൻ നിലാവല തന്നിലെ ചേലയുമായ് നിശാലത നൽകിയ താളവുമായ് കുറുമ്പിൻ കാൽത്തള മീട്ടിക്കോണ്ടൊരു സുന്ദരി കാത്തു കാത്തു നിന്നെ ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക തേൻ വരിക്ക നല്ല തേൻ വരിക്ക നീ നെഞ്ചിൻ മനക്കലെ ചുണക്കുടുക്ക ചെമ്പാവിൻ നാട്ടു പെണ്ണിന്നു ചുറ്റുന്നീ ചേലിൽ ദാവണി ചെമ്പൂവിൻ കുങ്കുമക്കിണ്ണം നീട്ടുന്നീ മേലെ ആവണി തത്തമ്മക്കിളി പാടുന്ന പൂമ്പാടിയിൽ പൊന്മാലയിടാൻ പോരു നീ കുരുന്നില പോലോരു താലിയുമായ് ഇളംക്കിളി മേഞ്ഞൊരു പന്തലിടാൻ തണുപ്പിൻ ചോലയിൽ മുങ്ങി പൊങ്ങിയോരെൻമനം ഒട്ടി ഒട്ടി നിന്നെ ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക ഒറ്റക്കോ ചുറ്റി നടന്നീടും നാടോടി കാറ്റല നീ മുറ്റത്തെ മുൾകൊടി എന്നാലും ചന്തത്തിൻ ചന്ദ്രിക നീയെ നിന്നോട് ചേർന്നു കണ്ടു ഞാൻ ഒരു കണി നിർമണീ പൊൻക്കണി പെണ്മണി ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക തേൻ വരിക്ക നല്ല തേൻ വരിക്ക നീ നെഞ്ചിൻ മനക്കലെ ചുണക്കുടുക്ക
Song information
Music: എം ജി ശ്രീകുമാർ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: കെ ജെ യേശുദാസ്
Film/album: കുഞ്ഞളിയൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കുഞ്ഞളിയൻ
- Composer: എം ജി ശ്രീകുമാർ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ