Malayalam lyrics
തൊഴുതുമടങ്ങുമ്പോൾ മതിമുഖി എന്നുടെ അരികിലന്നൊരുമാത്ര നിന്നു....(2) രാഗാർദ്രമേതോ വികാരമെന്നുടെ ആത്മാവിലപ്പോൾ തുടിച്ചു...(2) തൊഴുതുമടങ്ങുമ്പോൾ മതിമുഖി എന്നുടെ അരികിലന്നൊരുമാത്ര നിന്നു... കൈയിൽ ഇലച്ചീന്തിൽ ഓമലാൾ സൂക്ഷിച്ച ചന്ദനത്തിന്റെ തണുപ്പോ...(2) നീലിച്ചകൺകളാൽ ഓമന എയ്തൊരു പൂവമ്പു പെയ്ത കുളിരോ...(2) ഏതെന്നറിയില്ല എന്നിലന്നൊത്തിരി രോമാഞ്ചപുഷ്പങ്ങൾ തൂകി.... തൊഴുതുമടങ്ങുമ്പോൾ മതിമുഖി എന്നുടെ അരികിലന്നൊരുമാത്ര നിന്നു... ശോണാധരങ്ങളിൽ കാമിനി കാത്തൊരു ഗൂഡസ്മിതത്തിൻ ഒളിയോ...(2) ഈറൻമുടിക്കെട്ടിൽ അന്നവൾ ചൂടിയ കൃഷ്ണതുളസീ ദളമോ...(2) എതെന്നറിയില്ല എന്നാത്മാവിലൊരിത്തിരി ശാലീനഗന്ധം ചൊരിഞ്ഞു... (തൊഴുതുമടങ്ങുമ്പോൾ...)
Song information
സംഗീതം: ആലപ്പി ബെന്നി
ഗാനരചന: ഡോ ഷീജാകുമാരി കൊടുവാഴന്നൂർ
ഗായകര്‍: കെ മഹേന്ദ്രൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ മഹേന്ദ്രൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ആലപ്പി ബെന്നി
- Lyricist: ഡോ ഷീജാകുമാരി കൊടുവാഴന്നൂർ