Malayalam lyrics
തേവാഴിത്തമ്പുരാന്റെ തിരുമുമ്പിലു് അടിയങ്ങളു് തളര്‍ന്നു നിന്നു പാടിയാടുന്നേയു് അക്കരെ നിക്കണ വെങ്കാമരത്തിലെ ഒന്നാം തുളസീമേലാടിവാ തുമ്പി ആടിവാ തുമ്പീ അലഞ്ഞുവാ തുമ്പീ മൂളിവാ തുമ്പീ നീ മുമ്പില്‍വാ തുമ്പീ ആളുകള്‍ പോരായോ അലങ്കാരം പോരായോ പൂവുകള്‍ പോരായോ പൂക്കുല പോരായോ എന്തെന്റെ ദൈവതേ തുള്ളാതിരിക്കണു കൊട്ടുകള്‍ പോരായോ കുരവകള്‍ പോരായോ തമ്പുരാന്റെ തിരുമുറ്റത്തെ മുല്ലപൂത്തു കുട വിരിഞ്ഞേ ആ പൂവിന്‍ മദം കൊള്ളുവാന്‍ നാഗത്താനെഴീച്ചുകൊണ്ടേ (അക്കരെ നിക്കണ)
Song information
വര്‍ഷം: 1962
സംഗീതം: എം ബി ശ്രീനിവാസന്‍
ഗാനരചന: ആർ നമ്പിയത്ത്
ഗായകര്‍: കെ പി ഉദയഭാനു, ശാന്ത പി നായര്‍
വരികൾ: ശ്രീദേവി, മാധവഭദ്രൻ
Album: കാല്‍പ്പാടുകള്‍
Explore this song
- Singer: കെ പി ഉദയഭാനു
- Singer: ശാന്ത പി നായര്‍
- Film / album: കാല്‍പ്പാടുകള്‍
- Composer: എം ബി ശ്രീനിവാസന്‍
- Lyricist: ആർ നമ്പിയത്ത്