Malayalam lyrics
ഓ..ഓ..ഓ,, മുകിലേ മണിമുകിലേ പുലരിചിന്തൂരച്ചന്തം ചാർത്തിക്കൊണ്ടും കിളരുന്ന കിഴക്കിൻ മലയുടെ മുകളിലുണർന്നോരഴകിയ കണികേ മുകിലേ മണിമുകിലേ (മുകിലേ മണിമുകിലേ...) ഈ മലകളിൽ നിന്നുമുതിർന്നൊരു ബിന്ദുവല്ലോ ഇവിടെ ഉറവുകൾ നീട്ടിയ ശാശ്വത ശാന്തി നിർഝരിയായ് (2) തീരങ്ങൾ തഴുകിടും മാനവജീവിതങ്ങളേ (2) തഴുകും കുളിരിൻ പൊരുളായ് ഉണരും പുതിയൊരു പിറവി പുതിയൊരു പിറവി (മുകിലേ മണിമുകിലേ...)
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: കാവാലം നാരായണപ്പണിക്കര്‍
ഗായകര്‍: കെ പി ഉദയഭാനു
രാഗം: ചാരുകേശി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി ഉദയഭാനു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: കാവാലം നാരായണപ്പണിക്കര്‍