Malayalam lyrics
തേടി വരുന്നു തേടി വരുന്നു ഇടയകന്യക ഞാൻ...(2) തേടിത്തേടി വരുന്നു...ഇടയനെ കാണാൻ എവിടെ..എന്റെ നല്ലിടയൻ... എവിടെ..എവിടെ..എവിടെ..എന്റെ നല്ലിടയൻ... അവനെന്റെ ജീവന്റെ രക്ഷകൻ അവനെന്റെ ഹൃദയാധിനായകൻ..(2) സുഖലോലനിമിഷങ്ങൾ തഴുകിയ നേരത്തു് ശുഭദായകാ നിന്നെ മറന്നുപോയ് ഞാൻ സുഖലോലനിമിഷങ്ങൾ തഴുകിയ നേരത്തു് ശുഭദായകാ നിന്നെ മറന്നുപോയ് ഞാൻ... ഒരുനാളിൽ ഞാനവനെ കാണും ഒരുപാടു മിഴിനീരു തൂകും...(2) തെറ്റുകൾക്കൊക്കെയും മാപ്പു തരും..തന്റെ തിരുമാറിൽ ചേർത്തെന്നെ അനുഗ്രഹിക്കും... തെറ്റുകൾക്കൊക്കെയും മാപ്പു തരും..തന്റെ തിരുമാറിൽ ചേർത്തെന്നെ അനുഗ്രഹിക്കും..... (തേടി വരുന്നു...)
Song information
ഗായകര്‍: വി ആർ രഞ്ജിനി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: വി ആർ രഞ്ജിനി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍