Malayalam lyrics
തകർന്ന തംബുരു മീട്ടിപ്പാടാൻ തായേ വയ്യല്ലോ കണ്ണീർ മുത്തുകൾ വീണുടയുമ്പോൾ പാടാൻ വയ്യല്ലോ... അമ്മേ പാടാൻ വയ്യല്ലോ! (തകർന്ന......) ഈ മണിവീണക്കമ്പി മുറുക്കാൻ, ഇനിയൊരു ഗാനം പാടാൻ, എല്ലാ നേരവും കിനാവു കാണാൻ എനിയ്ക്കു വയ്യല്ലോ... അമ്മേ എനിയ്ക്കു വയ്യല്ലോ! (തകർന്ന............) മനസ്സിനെന്നും മധുരം നൽകി മറഞ്ഞു പോയ കിനാക്കൾ വിരുന്നിനെത്തുകയില്ലിനി വീണ്ടും പാടുവതെങ്ങനെ ഞാൻ?... അമ്മേ പാടുവതെങ്ങനെ ഞാൻ? (തകർന്ന.........) (ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്തത്)
Song information
സംഗീതം: ലഭ്യമല്ല
ഗാനരചന: നടുവട്ടം രവീന്ദ്രൻ
ഗായകര്‍: ലഭ്യമല്ല
വിശദവിവരങ്ങള്‍: പി ജയശ്രീ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ലഭ്യമല്ല
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ലഭ്യമല്ല
- Lyricist: നടുവട്ടം രവീന്ദ്രൻ