Malayalam lyrics

തകതിന്തിമി തകതിന്തിമി തകതിന്തിമിയാട്

തകജണു തക തകജണു തക തന്നാനമാട്

സാ സരിഗപ ഗപ (തകതിന്തിമി)

ആലോലമാട്... അമ്മാനമാട്...

മാനാട് മയിലാട് ചാഞ്ചാടിയാട്....

(തകതിന്തിമി...)

മാനത്തു മിന്നും മണിമുത്തുമാല

മാണിക്യ നക്ഷത്രമാല....

മേഘങ്ങള്‍ കോര്‍ക്കും നവരത്നഹാരം

ചൂടാന്‍ കൊതിക്കാത്തതാരോ...

(തകതിന്തിമി...)

കാലില്‍ തിളങ്ങും കളനൂപുരങ്ങള്‍

താനേ വിടര്‍ത്തും കരങ്ങള്‍...

രാഗങ്ങളലിയും ലയഭാവഗാനം

പാടാന്‍ കൊതിക്കാത്തതാരോ...

(തകതിന്തിമി...)

Song information

വര്‍ഷം: 1981

സംഗീതം: ജോണ്‍സണ്‍

ഗാനരചന: എം ഡി രാജേന്ദ്രന്‍

ഗായകര്‍: വാണി ജയറാം

രാഗം: മോഹനം

ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ

അഭിനേതാക്കള്‍: ലത സേതുപതി, പ്രേം നസീര്‍, കെ പി എ സി ലളിത

വിശദവിവരങ്ങള്‍: കൃഷ്ണ ചന്ദ്ര

വിഡിയോ: ഗാനസ്നേഹി

Album: പാർവ്വതി

Explore this song