Malayalam lyrics
കണ്ണാരം പൊത്തി കാണാത്ത വഴിയേ പോയ് കണ്ണഞ്ചിരട്ടയിൽ മണ്ണപ്പം ചുട്ട് പ്ലാവിലക്കിണ്ണത്തിൽ പായസം വെച്ച് പൂവാലൻ തുമ്പിയേം കൂട്ടി വായോ ഓടി വായോ അല്ലല്ല ഏയ് കണ്ണാരം പൊത്തി കാണാത്ത വഴിയേ പോയ് കന്നിപ്പൂ തൊട്ട് കടിഞ്ഞൂൽ പൂ തൊട്ട് ഊം കണ്ണനാമുണ്ണീടെ പീലിപ്പൂ തൊട്ട് ഒന്നേയൊന്നെണ്ണും മുമ്പോടി വായോ ഓടി വായോ ഓടി വായോ..ഊം ഓടി വായോ... ഓളങ്ങളിലുലയും കുള വാഴക്കുണ്ടൊരു പീലിപ്പൂ ഓളങ്ങളിലുലയും കുള വാഴക്കുണ്ടൊരു പീലിപ്പൂ.. നിറുകയിൽ നിറന്ന പീലിപ്പൂ പാടങ്ങളിലലയും കുളിർ കാറ്റിനുണ്ടൊരു പൂങ്കുഴല് പാടങ്ങളിലലയും കുളിർ കാറ്റിനുണ്ടൊരു പൂങ്കുഴല്.. കുറുകുഴൽ നിറയെ തേൻ കുളിര് (ഓളങ്ങളിൽ...) പൊന്നാമ്പൽ പെൺകൊടികൾ നീരാടും കടവത്തെ പോക്കുവെയിൽ പൊന്നാട ആരാരോ കവർന്നു പോയ് ആരാരോ കവർന്നു പോയ്... ഒരു കുളിരിൽ മുങ്ങിപ്പോയ പെൺകൊടി തൻ പൊന്നാട ഒരു കുളിരിൽ മുങ്ങിപ്പോയ പെൺകൊടി തൻ പൊന്നാട കരൾ കവർന്ന കണ്ണനല്ലാതാരെടുക്കാൻ (ഓളങ്ങളിൽ...) കണ്ണാന്തളിമുറ്റത്തെ അരിമുല്ലപ്പൂങ്കുടിലിൽ അമ്പലപ്രാവല്ല തേന്മൊഴികൾ കുറുകുന്നൂ തേന്മൊഴികൾ കുറുകുന്നൂ.. ഒരു മലരിൻ തേൻകിണ്ണം ചെഞ്ചൊടിയിൽ ചേർക്കുവാൻ കൊതിയെഴുന്ന കണ്ണനോതും കളിമൊഴികൾ (ഓളങ്ങളിൽ...) ഓളങ്ങളിലുലയും കുളവാഴക്കുണ്ടൊരു പീലിപ്പൂ നിറുകയിൽ നിറന്ന പീലിപ്പൂ ആഹാ ...ആ ...ആഹാ ...ആഹാ ... ലാലാ ...ലലലാ ...ലാലാ ....
Song information
വര്‍ഷം: 1983
സംഗീതം: ശ്യാം
ഗാനരചന: ഓ എന്‍ വി കുറുപ്പ്
ഗായകര്‍: കൃഷ്ണചന്ദ്രന്‍, വാണി ജയറാം
വിശദവിവരങ്ങള്‍: ദേവിപിള്ള
വിഡിയോ: കല്യാണി
Album: സന്ധ്യമയങ്ങുംനേരം
Explore this song
- Singer: കൃഷ്ണചന്ദ്രന്‍
- Singer: വാണി ജയറാം
- Film / album: സന്ധ്യമയങ്ങുംനേരം
- Composer: ശ്യാം
- Lyricist: ഓ എന്‍ വി കുറുപ്പ്