Malayalam lyrics

വരൂ നീ വരൂ നീ സന്ധ്യേ

വരവർണ്ണിനിയാം സന്ധ്യേ

സുലളിത പദവിന്യാസ വിലാസിനി

സുമധുര മൃദുഹസിതവുമായ്

വരൂ നീ വരൂ നീ സന്ധ്യേ

ഏതോ മോഹം ഭൂമിയിൽ വീഴ്ത്തിയ

ദേവാംഗന പോലെ

പ്രിയതരമേതോ സ്മൃതിലഹരികളിൽ

പിടയും ചേതനയോടെ

സുലളിത പദവിന്യാസ വിലാസിനി

സുമധുര മൃദുഹസിതവുമായ്

വരൂ നീ വരൂ നീ സന്ധ്യേ

വരവർണ്ണിനിയാം സന്ധ്യേ

സുരനദി തഴുകും തീരം പിന്നിൽ മായുന്നു മായുന്നൂ

സുരതരു പൂവിതിരും തീരം മായുന്നൂ മായുന്നൂ

ഇരവും പകലും ഒന്നു പുണർന്നിണ പിരിയും നേരമായ്

വിരഹവിഷാദം തുടുമലരുകളായ്

വിരിയും ചേതനയോടെ

വരൂ നീ വരൂ നീ സന്ധ്യേ

വരവർണ്ണിനിയാം സന്ധ്യേ

Song information

വര്‍ഷം: 1983

സംഗീതം: ശ്യാം

ഗാനരചന: ഓ എന്‍ വി കുറുപ്പ്

ഗായകര്‍: എസ് ജാനകി, കോറസ്

അഭിനേതാക്കള്‍: ഭരത് ഗോപി, ഉണ്ണിമേരി, ജയഭാരതി

വിശദവിവരങ്ങള്‍: സണ്ണി

Album: സന്ധ്യമയങ്ങുംനേരം

Explore this song