Malayalam lyrics

മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ

കഞ്ജബാണൻ കളിയാടും സരസ്സിൽ

കഞ്ചുകമില്ലാതെ കാഞ്ചനമില്ലാതെ

ഇന്ദുലേഖ ജലകേളിക്കിറങ്ങി

ഇവളിറങ്ങി (മഞ്ഞണിഞ്ഞ...)

കണ്ണുകൾ പൊത്തുവിൻ കണ്ണുകൾ പൊത്തുവിൻ

വെൺമേഘക്കുന്നിലെ താരകളേ

നീരാട്ടുകഴിയുമ്പോൾ

നീന്തി നീന്തി തളരുമ്പോൾ

നീല നിചോളമെടുത്തു ധരിച്ചോട്ടെ

ഇവൾ ധരിച്ചോട്ടേ (മഞ്ഞണിഞ്ഞ..)

ആലിന്റെ കൊമ്പിലീ ആടകൾ തൂക്കുവാൻ

പാതിരാകാമുകനോടിയെത്തും

പാരാകെ പ്രേമത്തിൻ

പാൽക്കടലായ്‌ തീരുമ്പോൾ

പാർവ്വണശശികല അടുത്തു ചെല്ലും

മെല്ലെ അടുത്തു ചെല്ലും (മഞ്ഞണിഞ്ഞ...)

Song information

വര്‍ഷം: 1972

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: എസ് ജാനകി, കോറസ്

അഭിനേതാക്കള്‍: ജയഭാരതി

വരികൾ: ജിജാ സുബ്രമണ്യന്‍, സാം

Album: നൃത്തശാല

Explore this song