Malayalam lyrics
ആഹാ...ലലലാ...ലലലാ.... ലില്ലിപ്പൂ ചൂടിവരും മേയ്മാസം അല്ലിത്തേൻ വാർന്നൊഴുകും മന്ദഹാസം മദനൻ വന്നു ഹൃദയം തന്നു ദാഹമുണർന്നു സഖീ ലില്ലിപ്പൂ ചൂടിവരും മേയ്മാസം അല്ലിത്തേൻ വാർന്നൊഴുകും മന്ദഹാസം ലലലലാ...ലലലലാ....ലലലലാ.... മാമയിലോ മാനസമോ മായാനർത്തനമാടി തേൻപുഴയോ പൂഞ്ചൊടിയോ മന്മഥഗീതം പാടി ആഹാ (മാമയിലോ....) ആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീ (ലില്ലിപ്പൂ ചൂടിവരും....) ലലലലലലാ....ലലലലലാ..... ലലലലാ...ലലലലാ....ലലലലാ.... പൂങ്കുയിലോ പൊന്നിലയോ ലീലാവല്ലകി മീട്ടി പഞ്ചമിയോ പുഞ്ചിരിയോ മഞ്ജുളമാല്യം നീട്ടി ആഹാ (പൂങ്കുയിലോ......) ആഹാ...മാനസ മഞ്ജരിയിൽ മധുപൻ വന്നു സഖീ ആഹഹാഹാ...മാനസ മഞ്ജരിയിൽ മധുപൻ വന്നു സഖീ (ലില്ലിപ്പൂ ചൂടിവരും....)
Song information
വര്‍ഷം: 1981
സംഗീതം: കെ വി മഹാദേവന്‍
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: വാണി ജയറാം
വരികൾ: ജയലക്ഷ്മി രവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: എന്നെ സ്നേഹിക്കൂ എന്നെ മാത്രം
Explore this song
- Singer: വാണി ജയറാം
- Film / album: എന്നെ സ്നേഹിക്കൂ എന്നെ മാത്രം
- Composer: കെ വി മഹാദേവന്‍
- Lyricist: യൂസഫലി കേച്ചേരി