Malayalam lyrics
ആശാനികുഞ്ജത്തില്‍ ഞാനോമനിക്കുന്ന രാഗാര്‍ദ്ര പല്ലവി ഒന്നുമാത്രം എന്നെ സ്നേഹിക്കൂ എന്നെ മാത്രം ഞാന്‍ നിന്നെ സ്നേഹിപ്പൂ നിന്നെ മാത്രം (ആശാനികുഞ്ജത്തില്‍ ) സൌഗന്ധികങ്ങള്‍ ജീവനിലരുളും സൌരഭ്യ സല്‍ക്കാരം ആസ്വദിക്കാന്‍ (2) വരുമോ നീയെന്റെ പ്രാണസഖി വാര്‍മഴവില്ലിന്റെ പുഷ്പകത്തില്‍ അലിയൂ നീയെന്നില്‍ അലിയൂ കടലില്‍ നദിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ ) കല്ലോലിനിയില്‍ കാറ്റു വന്നുണര്‍ത്തും സല്ലീല മര്‍മ്മര ധോരണിയില്‍ (2) അഴകേ നീ വന്നു താളമിട്ടു അഴകേ നീ വന്നു താളമിട്ടു നിന്‍ മാനസത്തിന്റെ സ്പന്ദനത്താല്‍ അലിയൂ നീയെന്നില്‍ അലിയൂ മൃതിയില്‍ ജനിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ )
Song information
വര്‍ഷം: 1981
സംഗീതം: കെ വി മഹാദേവന്‍
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: കെ ജെ യേശുദാസ്
വിശദവിവരങ്ങള്‍: ഷക്കീബ് വക്കം
Album: എന്നെ സ്നേഹിക്കൂ എന്നെ മാത്രം
Additional song details
വരികൾ: ജിജാ സുബ്രമണ്യന്‍, സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്നെ സ്നേഹിക്കൂ എന്നെ മാത്രം
- Composer: കെ വി മഹാദേവന്‍
- Lyricist: യൂസഫലി കേച്ചേരി