Malayalam lyrics
നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗസ നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗ പനിപമപ മപമഗമ ഗമഗസ നിസഗമപ...... സനിസനിസ നിസനിസനി പനിപമ ഗമപനിസ കുറുനിരയോ മഴ മഴ മുകില്‍നിരയോ കുനുകുനു ചികുര മദന ലാസ്യലഹരിയോ വനനിരയോ ഘനഘന നീലിമയോ അലകടലിളകിയാടും അമൃതമഥനമോ (കുറുനിരയോ...) കാര്‍കുഴലില്‍ കരിവരി വാര്‍കുഴലില്‍ വിരല്‍നഖ നാദമിഴയുമൂടുവഴികളില്‍ കുന്നുകളില്‍ ശാദ്വലഭംഗികളില്‍ രതിരസമെന്നുമൊഴുകുമേകമൂര്‍ഛയില്‍ അടിമുടിയൊരു ദാഹം, ഉടലുലയും മേളം അസ്ഥികള്‍ക്കുള്ളിലൊരു തീനാളം, തിരിനാളം (കുറുനിരയോ...) നീള്‍മിഴികള്‍ പതയും നിര്‍വൃതിയില്‍ പിണയും നിഴലുകളുടെ പദവിന്യാസം നീര്‍മണികള്‍ ചിതറും ചില്ലുകളില്‍ തെളിയും ശൈവശക്‍തി ഏകമാത്രയില്‍ അടിമുടിയൊരു ജാലം, അതിലലിയും കാലം അസ്ഥികള്‍ക്കുള്ളിലൊരു തീനാളം, തിരിനാളം (കുറുനിരയോ...)
Song information
വര്‍ഷം: 1981
സംഗീതം: ജോണ്‍സണ്‍
ഗാനരചന: എം ഡി രാജേന്ദ്രന്‍
ഗായകര്‍: പി ജയചന്ദ്രൻ, വാണി ജയറാം
രാഗം: ചന്ദ്രകോന്‍ശ്
അഭിനേതാക്കള്‍: പ്രേം നസീര്‍, ലത സേതുപതി
വിശദവിവരങ്ങള്‍: ആഷ ആരിഫ്
വിഡിയോ: ഗാനസ്നേഹി
Album: പാർവ്വതി
Explore this song
- Singer: പി ജയചന്ദ്രൻ
- Singer: വാണി ജയറാം
- Film / album: പാർവ്വതി
- Composer: ജോണ്‍സണ്‍
- Lyricist: എം ഡി രാജേന്ദ്രന്‍