Malayalam lyrics

സ്വര്‍ഗ്ഗവാതിലേകാദശി വന്നൂ
സ്വപ്നലോലയായ് ഞാനുണര്‍ന്നു
ഹരിനാമകീര്‍ത്തനത്തിന്‍ സ്വരധാരയില്‍
ഗുരുവായൂര്‍ ദേവനെ കണികണ്ടുഞാന്‍
മണിവര്‍ണ്ണനണിയുന്ന പീതാംബരം
മനതാരില്‍ വിരിയിച്ചു കനകാംബരം
സ്വപ്നമല്ലാ... മായയല്ലാ...
സ്വര്‍ഗ്ഗനാഥനെന്മുന്നില്‍ വന്നു ആ
സ്വര്‍ഗ്ഗനാഥനെന്മുന്നില്‍ വന്നൂ
ഭക്തിപുഷ്പമാലകള്‍ കോര്‍ക്കും ഞാന്‍
ഭഗവാന്റെ തിരുമാറില്‍ ചാര്‍ത്തും ഞാന്‍
പുഷ്പമല്ലാ‍... തീര്‍ഥമല്ലാ....
ജീവഗാനം ഞാന്‍ കാഴ്ച വയ്ക്കും എന്‍
ജീവഗാനം ഞാന്‍ കാഴ്ച വയ്ക്കും

Song information

വര്‍ഷം: 1971

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: പി ലീല

രാഗം: മോഹനം

ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ

വര്‍ഗ്ഗീകരണം: ഗുരുവായൂരപ്പ ഭക്തിഗാനങ്ങള്‍

അഭിനേതാക്കള്‍: വിജയശ്രീ

വിശദവിവരങ്ങള്‍: കൃഷ്ണ ചന്ദ്ര

വിഡിയോ: തനൂജ

Album: മറുനാട്ടില്‍ ഒരു മലയാളി

Explore this song