Malayalam lyrics
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍ പണ്ടു നിന്‍ മുഖം പകര്‍ന്ന ഗന്ധം ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.... രജതരേഖകള്‍ നിഴലുകള്‍ പാകി രജനീഗന്ധികള്‍ പുഞ്ചിരി തൂകി ഈ നിലാവിന്‍ നീല ഞൊറികളില്‍ ഓമനേ നിന്‍ പാവാടയിളകി കൊഴിഞ്ഞദിനത്തിന്‍ ഇതളുകള്‍ പോലെ അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു........ തരളരശ്മികള്‍ തന്ത്രികളായി തഴുകീ കാറ്റല കവിതകളായി ഈ നിശീഥം പാടും വരികളില്‍ ഓമനേ നിന്‍ ശാലീന നാദം അടര്‍ന്ന കിനാവിന്‍ തളിരുകള്‍ പോലെ അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.........
Song information
വര്‍ഷം: 1976
സംഗീതം: ജി ദേവരാജന്‍
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: ദര്‍ബാരി കാനഡ
ഹിന്ദുസ്ഥാനി രാഗം: ദര്‍ബാരി കാനഡ
വര്‍ഗ്ഗീകരണം: പ്രേമഗാനങ്ങള്‍
അഭിനേതാക്കള്‍: വിൻസന്റ്, ജയഭാരതി
വിശദവിവരങ്ങള്‍: രാജ്
വിഡിയോ: ഗാനസ്നേഹി
Album: അയൽക്കാരി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: അയൽക്കാരി
- Composer: ജി ദേവരാജന്‍
- Lyricist: ശ്രീകുമാരൻ തമ്പി