Malayalam lyrics
ദൈവം തന്ന വിധിയല്ലേ....നീ ജീവരാഗ മധുവല്ലേ.... ആ....... ആ....... ആ........ ആ........... ദൈവം തന്ന വിധിയല്ലേ.......നീ ജീവരാഗ മധുവല്ലേ... നൽകിടാം സാന്ത്വനം... ഓ പ്രിയേ.......... ദൈവം തന്ന വിധിയല്ലേ......ജീവരാഗ മധുവല്ലേ......(2) കണ്ണീർ നനച്ച് വളർത്താം നമ്മുടെ പ്രേമ പാരിജാതം.... കണ്ണീർ നനച്ച് വളർത്താം നമ്മുടെ പ്രേമ പാരിജാതം.... അനുരാഗനാണയം ഒരു പുറം ദുഃഖവും മറുപുറം- സുഖവുമല്ലേ.......തോഴീ......തോഴീ..... ദൈവം തന്ന വിധിയല്ലേ.....ജീവരാഗ മധുവല്ലേ......(2) ആ......... ആ......... ആ........ ആ........ സൂര്യൻ തമസ്സിലൊളിച്ചാൽ വീണ്ടും നാളെ കിഴക്കുദിയ്ക്കും.... സൂര്യൻ തമസ്സിലൊളിച്ചാൽ വീണ്ടും നാളെ കിഴക്കുദിയ്ക്കും.... വാഴ്‌വെന്ന നാടകം ഒരു രംഗം ചിരിയ്ക്കാൻ മറ്റൊന്ന്- കരയാനുമല്ലേ.... തോഴീ..... തോഴീ...... (പല്ലവി) ദൈവം തന്ന വിധിയല്ലേ..... ജീവരാഗ മധുവല്ലേ..... (2)
Song video
Song information
Music: മോഹൻ സിത്താര
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: സ്നേഹിതൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സ്നേഹിതൻ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി