Malayalam lyrics
കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹമായേ മാരിയമ്മന്‍ തായേ അമ്മന്‍കുടമേന്തി ആടിയാടി വന്നേന്‍ പമ്പമേളം കൊട്ടി പാടിപ്പാടി വന്നേന്‍ നിന്റെ പാദപങ്കജങ്ങള്‍ തേടിത്തേടി വന്നേന്‍ കുങ്കുമവും കുരുന്നിലയും മഞ്ഞളുമായ് വന്നേന്‍ (കാളീ ഭദ്രകാളീ.....) അറിയാതടിയങ്ങള്‍ ചെയ്യും പിഴകളെല്ലാം മറക്കൂ മാപ്പുതരൂ മായാഭഗവതിയേ നിന്റെ കോവില്‍നട തുറക്കാന്‍ ഓടിയോടി വന്നേന്‍ ദാരുകനെ നിഗ്രഹിച്ച ദേവതയേ കനിയൂ (കാളീ ഭദ്രകാളീ.....) ഭക്തരക്ഷക നീ ശക്തിരൂപിണി നീ കരളില്‍ തിരയടിയ്ക്കും കരുണാസാഗരം നീ നിന്റെ ദീപമാല കാണാന്‍ നോമ്പുനോറ്റു വന്നേന്‍ കൂട്ടുചേര്‍ന്നു കുടവുമായി കുമ്മി പാടി വന്നേന്‍ (കാളീ ഭദ്രകാളീ.....)
Song information
വര്‍ഷം: 1971
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: പി ജയചന്ദ്രൻ, പി ലീല
അഭിനേതാക്കള്‍: പ്രേം നസീര്‍, വിജയശ്രീ, അടൂര്‍ ഭാസി
വരികൾ: ജയലക്ഷ്മി രവി
Album: മറുനാട്ടില്‍ ഒരു മലയാളി
Explore this song
- Singer: പി ജയചന്ദ്രൻ
- Singer: പി ലീല
- Film / album: മറുനാട്ടില്‍ ഒരു മലയാളി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി