Malayalam lyrics
നീലനഭസ്സിൽ നീരദസരസ്സിൽ നിരുപമ സുന്ദര രജതസദസ്സിൽ ചന്ദനച്ചാർത്തിൽ രതിനൃത്തമാടും ഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ (നീലനഭസ്സിൽ.....) സ്വർണ്ണകല്ലോല കിരണങ്ങളാൽ നീ മൗനസംഗീത മാധുരി തൂകി ആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങുവാൻ മോഹം വസുന്ധരയാകും എന്നുടെ മോഹം വസുന്ധരയാകും... വസുന്ധരയാകും... (നീലനഭസ്സിൽ.....) പുഷ്പബാണൻ തൻ അമ്പുകൾ തീർക്കും സ്വപ്നതല്പങ്ങൾ രജനികളായ് ആദിയുഗത്തിൻ ആദ്യനിശ മുതൽ ആശാമാധവമല്ലോ നമ്മളിൽ ആശാമാധവമല്ലോ.... മാധവമല്ലോ..... (നീലനഭസ്സിൽ......)
Song information
വര്‍ഷം: 1976
സംഗീതം: ജി ദേവരാജന്‍
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: കല്യാണി
ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ
വിശദവിവരങ്ങള്‍: ആദര്‍ശ് കെ ആര്‍, ദുബായ്
Album: നീ എന്റെ ലഹരി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നീ എന്റെ ലഹരി
- Composer: ജി ദേവരാജന്‍
- Lyricist: ശ്രീകുമാരൻ തമ്പി