Malayalam lyrics

സ്വർഗ്ഗമനോമയ സുന്ദര രാവിൽ

കളിത്തൊട്ടിലാടി നീ ചിരിക്കെ

വർണ്ണശലഭമായ് എൻ മനോവാടിയിൽ

പാറിപ്പറക്കയായ് എന്റെ സ്വപ്നം

വസന്തമിതിലേ വിരുന്നുവന്നു (സ്വർഗ്ഗമനോമയ)

പൗർണമി ചിരി തൂകും പാൽ നുരത്തിരയിൽ

സുരഗംഗയായി എൻ ഹൃദയം (പൗർണമി)

തപ്ത മാനസ നൊമ്പരക്കാഴ്ചകൾ

കുഞ്ഞോളത്തിരകളാൽ മായ്ക്കുമോ നീ (സ്വർഗ്ഗമനോമയ)

മധുകണം നുകരുമീ മധുമാസരാവിൽ

മധുര സ്മരണയിൽ നീ രമിക്കെ (മധുകണം)

കദനത്താൽ നീറിയോരന്തരാത്മാവിൽ

അമൃതവർഷമായ് പെയ്തിറങ്ങൂ (സ്വർഗ്ഗമനോമയ)

Song information

സംഗീതം: പ്രമീള ലീല

ഗാനരചന: സുനിൽ വിശ്വം നൂറനാട്

ഗായകര്‍: രാധിക സുരേഷ് ഗോപി

വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song