Malayalam lyrics
സ്വർഗ്ഗനന്ദിനീ നിൻ കാലടികളിൽ സർഗ്ഗസ്ഥിതി ലയതാളം...(2) താളം...ലയ താളം...സ്ഥിതിലയ താളം... സർഗ്ഗസ്ഥിതിലയതാളം.... സ്വർഗ്ഗനന്ദിനീ നിൻ കാലടികളിൽ സർഗ്ഗസ്ഥിതി ലയതാളം.... താരുകൾ...തളിരുകൾ...തരുനികരങ്ങൾ... താരാപഥമാകേ...(2) നിന്റെ പദങ്ങൾ ഉയർന്നമരും ദ്രുത സുന്ദര താളം പടരുന്നൂ.... ഋതുശോഭകളാൽ കവിതകളായതു് ഹൃദയം തഴുകുന്നൂ... ഹൃദയം തഴുകുന്നൂ...... ആരുടെ മിഴികളിൽ നിന്നുതിരുന്നു ആനന്ദാശ്രുക്കൾ...(2) നിന്റെ ചിലമ്പിനു മുത്തുകൾ കോർക്കും മണ്ണിലെ ഹിമവാഹിനികൾ.... ഒരു കൈക്കുമ്പിളിൽ അതിനെ ഒതുക്കാൻ വെറുതേ എൻ മോഹം.. ഒരു കൈക്കുമ്പിളിൽ അതിനെ ഒതുക്കാൻ വെറുതേ എൻ മോഹം..... (സ്വർഗ്ഗനന്ദിനീ....)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: ഓ എന്‍ വി കുറുപ്പ്
ഗായകര്‍: അമ്പിളി രാജശേഖരൻ
രാഗം: രാഗമാലിക (ബിലഹരി, കാപ്പി)
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, നിത്യാനന്ദ
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: അമ്പിളി രാജശേഖരൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: ഓ എന്‍ വി കുറുപ്പ്